2009, ജൂൺ 28, ഞായറാഴ്‌ച

വാക്കുകളെ പുനര്‍ജ്ജനിപ്പിക്കുന്ന മഷിത്തണ്ട്

ഒരു ഓണ്‍ലൈന്‍ മലയാളം നിഘണ്ടുവിനായി ഞാന്‍ തിരഞ്ഞു നിരാശപ്പെട്ടിട്ടുണ്ട് പലപ്പോഴും. ഓര്‍മ്മയില്‍ നിന്നു ചികഞ്ഞെടുത്ത ഒരു വാക്കിനെ അര്‍ത്ഥം ഉറപ്പിക്കാനാകാതെ മായ്ച്ചു കളയാന്‍ തുടങ്ങുംബോഴാണ് ആ മഷിത്തണ്ട് മുന്നില്‍ വന്നു വീഴുന്നത്. അങ്ങനെ അതു ആദ്യമായി അക്ഷരങ്ങളെ പുനര്‍ജനിപ്പിച്ച മഷിത്തണ്ടായി. ഇങ്ഗ്ലീഷില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചും നിങ്ങള്‍ക്ക് അക്ഷരങ്ങള്‍ തിരയാം .58000 ല്പരം മലയാളം വാക്കുകള്‍ ലഭ്യമാക്കിയിരിക്കുന്നു. വളരെ ലളിതമായ സെര്‍ച്ച് പേജ്.മലയാളം കീബോര്‍ഡ്. ഉദ്ദേശിച്ച പദം ലഭ്യമല്ലെങ്കില്‍ സാമ്യമുള്ള പദങ്ങള്‍ ലഭ്യമാക്കുന്നു. എളുപ്പം ഉപയോഗിക്കാന്‍ സേര്‍ച്ച് റ്റൂള്‍ബാര്‍.ഇങ്ങനെ ഒരുപാട് സേവനങ്ങള്‍ മഷിത്തണ്ടു ലഭ്യമാക്കുന്നു. ത്രിശ്ശൂരുകാരായ ഒരു കൂട്ടം യുവ എഞ്ജിനീയര്‍മാരുടെ ഈ പ്രയത്നം അഭിനന്ദനമര്‍ഹിക്കുന്നു.ഞാന്‍ മഷിത്തണ്ട് എന്റെ ബ്ലോഗിന്റെ ഇടതു മൂലയില്‍ വച്ചിരിക്കുന്നു.അക്ഷരങ്ങളെ മായ്ക്കാനല്ല, വല്ലപ്പോഴും തിരിച്ചു വിളിക്കാന്‍.

3 അഭിപ്രായങ്ങൾ:

  1. ഞാനും തിരഞ്ഞു നിരാശപ്പെട്ടിട്ടുണ്ട്.
    നന്ദി.

    മറുപടിഇല്ലാതാക്കൂ
  2. ചിന്താശീലന്‍,
    മഷിത്തണ്ടിനെ പറ്റിയുള്ള ഈ ബ്ലോഗ് ഞാന്‍ ആദ്യമായി കാണുകയാണ്.

    നന്ദി, മഷിത്തണ്ടിനെ പ്രചരിപ്പിക്കുന്നതിനു്.

    താങ്കള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മഷിത്തണ്ടില്‍ മലയാള പദപ്രശ്നവും കളിക്കാം ..

    crossword.mashithantu.com

    മറുപടിഇല്ലാതാക്കൂ