2009, ജൂൺ 5, വെള്ളിയാഴ്‌ച

പക്ഷി കേഴുന്നു! മാ നിഷാദാ....

തലതല്ലി വീണ
ഒരുമരച്ചില്ലയില്‍ നിന്ന്
ഭ്രൂണഹത്യയ്ക്ക്
സാക്ഷിയാകാനാകാതെ
തള്ളപ്പക്ഷി പറന്നു പോയി.

ശേഷം ദോലനം!
ആകാശത്തിന്‍ കുറുകെ
നീണ്ടൊരാലില്
‍സ്വന്തം ചിറകു കൊരുത്ത്.

വരണ്ട നീര്‍ച്ചാലില്‍
ഒരു കൊക്കു മാത്രം
ഒരു തുള്ളിക്കായി
കാത്തു കിടക്കുന്നു.

തൂവലുരിഞ്ഞെറിഞ്ഞ ദേഹം
പുതിയ ആടകളില്‍
തൃഷ്ണ തീരാത്തൊരുദരത്തിനായി
ഊഴവും കാത്തു കിടക്കുന്നു.

നിര്‍ത്താതെ ചിനയ്ക്കുന്ന
കുഞ്ഞു കൊക്കില്‍
അമ്മക്കിളി
വിഷച്ചോറു തിരുകുന്നു.

നീലിച്ചു നാറിയ
ഒരു ശവത്തുണ്ടിനായി
കഴുകന്‍മാര്‍
തമ്മില്‍ കൊത്തിക്കൊല്ലുന്നു.

അനുബന്ധം :ലോകപരിസ്ഥിതി ദിനത്തില്‍ കൂടു നഷ്ടപ്പെടുന്ന കൊച്ചുപറവകള്‍ക്ക്

3 അഭിപ്രായങ്ങൾ:

  1. കവിത നന്ന്‌... കുറച്ചുകൂടെ ഒരു ഒതുക്കത്തില്‍ ഫോക്കസ്സ്‌ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ശക്തമായേനെ.

    മറുപടിഇല്ലാതാക്കൂ
  2. നല്ല വരികള്‍
    ഹൃദ്യമായ കവിത...

    ആശംസകള്‍...*

    മറുപടിഇല്ലാതാക്കൂ