2009, മേയ് 22, വെള്ളിയാഴ്‌ച

എന്റെ പ്രണയിനിക്കു വട്ടാണ്.

എന്റെ പ്രണയിനി...
നിന്നോടു ഞാന്‍ തോറ്റു.

ഒരു ദിവസം
കൊച്ചു കുട്ടിപോല്‍
കളിച്ചും ചിരിച്ചു
പിന്നെ വിതുമ്പലായ്
നിര്‍ത്താതെ കരച്ചിലായ്
നേര്‍ത്ത തേങ്ങലായ്
പിന്നെയുറക്കമായ്.

ഒരു നാള്‍ രാവിലെ
തുടങ്ങിയ രോദനം
രാവേറെയും നീണ്ടു.
ഉറങ്ങാതെ
പിച്ചും പേയും പറഞ്ഞ്.

പിന്നൊരു ദിനം
രാവിലെ കുളിച്ചു കുറിതൊട്ടു
ദീപം കൊളുത്തി
മുടിക്കെട്ടില്‍
പൂക്കള്‍ തിരുകി
കാതിലടക്കം പറഞ്ഞു
മുത്തം വച്ചു.

പിന്നെ പെട്ടെന്ന്
മുഖം വാടിക്കറുത്തു.
പിടന്നെഴുന്നേറ്റട്ടഹാസം
കണ്മുനകള്‍ തീപാറി
മുടിയഴിച്ചാടി തിമിര്‍ത്തു
തളര്‍ന്നു വീണു.

ഞാന്‍ കാവല്‍ നില്‍ക്കുന്നു
അവളുണരുന്നതും കാത്ത്.

2009, മേയ് 17, ഞായറാഴ്‌ച

ഭാരതീയ സംഗീതത്തെക്കുറിച്ചറിയൂ

വെറുതെ youtube ല്‍ തിരയുന്നതിനിടയില്‍ കണ്ണില്പ്പെട്ട ഒരു വീഡിയോ.ചിലര്‍ക്കെങ്കിലും വിജ്ഞാനപ്രദമായി തോന്നുമെന്നു വച്ചു പോസ്റ്റുന്നു.

2009, മേയ് 16, ശനിയാഴ്‌ച

2009 ലോകസഭ തിരഞ്ഞെടുപ്പ് ഫലം. അവലോകനം.

ചിന്താശീലന്‍ കാണുന്ന ചില സൂചനകള്‍.  

1) പ്രാദേശിക പാര്‍ട്ടികള്‍ക്കും അതുവഴി അവരുടെ സങ്കുചിത ,സമ്മര്‍ദ്ദരാഷ്ട്രീയതിനുമേറ്റ തിരിച്ചടി.
2) ജാതി,മത ,വര്‍ഗ്ഗീയ വോട്ടുബാങ്ക് രാഷ്ട്രീയത്തിനേറ്റ തിരിച്ചടി. 3)ജനാധിപത്യവിരുധവും,കാഡര്‍ രാഷ്ട്രീയത്തിലൂന്നിയതും വികസനവിരുധവുമായ ഇടതു നിലപാടുകള്‍ക്കേറ്റ തിരിച്ചടി.
4)സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ശക്തിപ്പെടല്‍.
5)വിവേകപൂര്‍വ്വം വോട്ടുചെയ്യാന്‍ ജനങ്ങള്‍ ബോധവാന്‍മാരാകുന്നതിന്റെ സൂചനകള്‍.
6)മിക്കവാറും വികസനമാണു മുഖ്യമെന്ന ജനങ്ങളുടെ തിരിച്ചറിവു.  
 
ചിന്താശീലന്‍ ഇതു ശുഭസൂചനകളായി കാണുന്നു.സങ്കുചിത മത,ജാതീയ,പ്രാദേശിക താത്പര്യങ്ങള്‍ക്കും ,കാലഘ്ട്ടത്തിനു യോജിക്കാത്ത വരട്ടു തത്വവാദങ്ങള്‍ക്കുമപ്പുറമായി ദേശീയമായും ,യാദാര്‍ഥ്യബോധത്തോടെയും വിധി നിര്‍ണ്ണയിക്കാന്‍ ഇന്‍ഡ്യന്‍ ജനത പ്രാപ്തരാകും എന്ന ശുഭപ്രതീക്ഷയാണു എനിക്കുള്ളത്.

2009, മേയ് 10, ഞായറാഴ്‌ച

പെണ്ണു കാണണം.

പെണ്ണു കാണുമോ?
കാണുമായിരിക്കും...

കണ്ടില്ലെങ്കില്‍ ? 
ആ,കാണുമായിരിക്കും..

കാണാന്‍ പോയി.കണ്ടുവോ ?
കണ്ടിരുന്നു...
 
എന്നിട്ടെന്തായി? 
ഓ, അതു കണ്ടു വന്നു.

പിന്നെ വേറെ ,പെണ്ണു കാണുമോ? 
കാണുമായിരിക്കും..
 
കാണണം..
അതെ കാണണം..

അനുബന്ഥം:
ദ്വയാര്‍ഥങ്ങള്‍ കൊണ്ട് ഒരു ചെറിയ കസര്‍ത്ത്. ഇത്തിരി വട്ടെന്നു കൂട്ടിക്കോളൂ.ക്ഷമിക്കുക.

2009, മേയ് 7, വ്യാഴാഴ്‌ച

കമ്മ്യൂണിസ്റ്റ്പ്പ


കമ്മ്യൂണിസ്റ്റ്പ്പയും കമ്മ്യൂണിസവും തമ്മിലെന്തു കാര്യമെന്നൊന്നും ചോദിച്ചേക്കരുത്.വല്ല റഷ്യയില്‍ നിന്നോ ചൈനയില്‍ നീന്നോ വിസിറ്റ് വന്നതാകാനേ വഴിയുള്ളൂ. ആര്‍ക്കെങ്കിലും ഈ പേരിന്റെ ചരിത്രമറിയാമെങ്കില്‍ പൊസ്റ്റ് ചെയ്താല്‍ ഉപകാരമയിരിക്കും.ഈ ചെടി ഈ പേരിലല്ലെങ്കിലും പലര്‍ക്കും പരിചയമുണ്ടായിരിക്കുമെന്നു എനിക്കുറപ്പുണ്ട് . 
ദുര്‍ബലമായ ഇതിന്റെ തണ്ടു പലപ്പൊഴും ചൂരലിന്റെ പകരക്കാരനായി ക്ലാസ്സുമുറികളില്‍ തങ്ങളുടെ തുട ചുവപ്പിച്ചുട്ടള്ള്ത് മറക്കാന്‍ പറ്റുമോ !. 
വടിയൊടിഞ്ഞാല്‍ അടിയില്‍ നിന്നു രക്ഷപെട്ടെന്നു കരുതുന്ന പിള്ളെരുടെ മുഖം പെട്ടെന്നു മാഷ് ലീഡറോട് കമ്മ്യൂണിസ്റ്റ്പ്പ പൊട്ടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ കരി ഞ്ഞു കരിക്കലം പോലെയാകും.ഇതു പൊന്നു തംബുരാന്‍ ഇതിനായി സ്രുഷ്ടിച്ചതാനെന്നു കൊച്ചമ്മാരോടൊപ്പം ഞാനും വിശ്വസിക്കുന്നു.

2009, മേയ് 4, തിങ്കളാഴ്‌ച

ഒരു നേര്‍ത്ത മന്ദസ്മിതം

രാത്രി ...
കരഞ്ഞ് കരഞ്ഞ്
അവളുറങ്ങിപ്പോയെങ്കിലും..
വളരെ നേരം
ഞാനവളുടെ തേങ്ങല്‍ കേട്ടിരുന്നു.
പുലര്‍ച്ചെ ...
പുല്‍ക്കൊടിത്തുംബുകളില്‍ 
ഞാന്‍ ആ നനവ് കണ്ടു. 

എങ്കിലും.... 
വിടരുന്ന പൂക്കളില്‍
ഞാനവളുടെ വിഷാദഭരിതമെങ്കിലും  
മന്ദസ്മിതം കണ്ടു.

2009, മേയ് 3, ഞായറാഴ്‌ച

വനസുന്ദരി


ഈ മരുപ്പച്ചയും ഈ നീരുറവകളും ഇനിയെത്ര നാള്‍. ആ വന്യ നിഗൂഢത ക്യാമറ ഒപ്പിയപ്പോള്‍.