2009, മേയ് 7, വ്യാഴാഴ്‌ച

കമ്മ്യൂണിസ്റ്റ്പ്പ


കമ്മ്യൂണിസ്റ്റ്പ്പയും കമ്മ്യൂണിസവും തമ്മിലെന്തു കാര്യമെന്നൊന്നും ചോദിച്ചേക്കരുത്.വല്ല റഷ്യയില്‍ നിന്നോ ചൈനയില്‍ നീന്നോ വിസിറ്റ് വന്നതാകാനേ വഴിയുള്ളൂ. ആര്‍ക്കെങ്കിലും ഈ പേരിന്റെ ചരിത്രമറിയാമെങ്കില്‍ പൊസ്റ്റ് ചെയ്താല്‍ ഉപകാരമയിരിക്കും.ഈ ചെടി ഈ പേരിലല്ലെങ്കിലും പലര്‍ക്കും പരിചയമുണ്ടായിരിക്കുമെന്നു എനിക്കുറപ്പുണ്ട് . 
ദുര്‍ബലമായ ഇതിന്റെ തണ്ടു പലപ്പൊഴും ചൂരലിന്റെ പകരക്കാരനായി ക്ലാസ്സുമുറികളില്‍ തങ്ങളുടെ തുട ചുവപ്പിച്ചുട്ടള്ള്ത് മറക്കാന്‍ പറ്റുമോ !. 
വടിയൊടിഞ്ഞാല്‍ അടിയില്‍ നിന്നു രക്ഷപെട്ടെന്നു കരുതുന്ന പിള്ളെരുടെ മുഖം പെട്ടെന്നു മാഷ് ലീഡറോട് കമ്മ്യൂണിസ്റ്റ്പ്പ പൊട്ടിച്ചോണ്ട് വരാന്‍ പറഞ്ഞാല്‍ കരി ഞ്ഞു കരിക്കലം പോലെയാകും.ഇതു പൊന്നു തംബുരാന്‍ ഇതിനായി സ്രുഷ്ടിച്ചതാനെന്നു കൊച്ചമ്മാരോടൊപ്പം ഞാനും വിശ്വസിക്കുന്നു.

15 അഭിപ്രായങ്ങൾ:

  1. കമ്യൂണിസം പോലെ അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാലാണ് ആ പേരു വന്നത് എന്നാണെന്റെ അറിവ്

    മറുപടിഇല്ലാതാക്കൂ
  2. വിശേഷിച്ച് വളമോ ഇല്ലാതെ എവിടെയും പെട്ടെന്ന് പടര്‍ന്നു വളരുന്നതിനാലാണ് ഇതിന് കമ്യൂണിസ്റ്റ് പച്ചയെന്ന പേര് കിട്ടിയത്.

    എന്ന് വിക്കിയും പറയുന്നു

    http://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AA%E0%B4%9A%E0%B5%8D%E0%B4%9A#.E0.B4.AA.E0.B5.87.E0.B4.B0.E0.B4.BF.E0.B4.A8.E0.B5.81_.E0.B4.AA.E0.B4.BF.E0.B4.A8.E0.B5.8D.E0.B4.A8.E0.B4.BF.E0.B4.B2.E0.B5.8D.E2.80.8D

    മറുപടിഇല്ലാതാക്കൂ
  3. വളരെ വേഗം പടര്‍ന്നു പിടിക്കുന്നുവെങ്കില്‍ എയ്ഡ്സിനും കമ്മ്യുണിസം എന്നും പേരിടാം അല്ലെ?

    മറുപടിഇല്ലാതാക്കൂ
  4. ക്ലാസ്സുമുറികളില്‍ തങ്ങളുടെ തുട ചുവപ്പിച്ചുട്ടള്ള്ത് മറക്കാന്‍ പറ്റുമോ
    സത്യം തുടയും കയ്യും
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  5. ഇതുകൊണ്ട് തല്ലുകയോ? തമാശിച്ചതായിരിക്കും അല്ലേ? നല്ല ഊരി,കാര,കണലി,ചൂരല്‍ ഇല്ലാതെ ഇവനെക്കൊണ്ട് തല്ലിയാല്‍ തല്ലുന്നവന്‍ വശംകെടും :)

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2009, മേയ് 8 1:48 AM

    പിള്ളാരെ 'പേടിപ്പിക്കാന്‍' മാത്രമല്ലാതെ പ്രത്യേകിച്ച് ഒരു പ്രയോജനം ഇല്ലാത്തത് കൊണ്ടും, ഈ പാഴ് ചെടി എവിടെയും കേറിപ്പിടിച്ച് വളരുകയും ചെയ്യുന്നത് കൊണ്ടും ആരിക്കും ആ പേര് കിട്ടിയത്‌..

    മറുപടിഇല്ലാതാക്കൂ
  7. സഖാക്കള്‍ പണ്ട് അണ്ടര്‍ ഗ്രൌണ്ട് പ്രവര്‍ത്തനം നടത്തുന്ന കാലത്ത്, കാലു തല്ലിപ്പൊട്ടുക, മുട്ടിടിച്ച് വീഴുക (പോലീസ് ഓടിക്കുമ്പോഴുമൊക്കെ) ഇതിന്റെ ഇല ചതച്ച് നീരു പിഴിഞ്ഞൊഴിച്ചാണ് മുറിവുണക്കാറ്. അതിനാല്‍ അന്നുവരെ ‘അപ്പ’ എന്ന് പറഞ്ഞിരുന്ന ഈ ചെടിയെ കമ്യൂണിസ്റ്റ് പച്ച എന്ന് ഏതോ രസികന്‍ വിളിച്ചു എന്നാണ് ഒരു വയസ്സായ ആള്‍ എന്നോട് പറഞ്ഞത്.

    (ദേവേട്ടനോടോ അല്ലെങ്കില്‍ അനോണി ആന്റണിയോട് ചോദീര്. ഉത്തരം കിട്ടും)

    മറുപടിഇല്ലാതാക്കൂ
  8. സത മുകളില്‍ പറഞ്ഞതു പോലെ ഇതു പാഴ്ചെടിയല്ല..

    പോസ്റ്റില്‍ വിശദീകരിക്കാത്തതു കഷ്ടം തന്നെ..

    മുകളില്‍ സങ്കുചിതന്‍ കമന്റില്‍ പറഞ്ഞത് പോലെ ഇതിന്റെ ഇല ചതച്ച് നീരു പുരട്ടുന്നത് മുറിവു പെട്ടെന്നു കരിയാന്‍ സഹായിക്കും.
    വേറെയും ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് കേട്ടത്.

    പണ്ട് റോഡരികില്‍ നിറഞ്ഞു നിന്നിരുന്ന ഈ ചെടിയെ ഇന്നു കാണാനെ ഇല്ല..

    മറുപടിഇല്ലാതാക്കൂ
  9. “പണ്ട് റോഡരികില്‍ നിറഞ്ഞു നിന്നിരുന്ന ഈ ചെടിയെ ഇന്നു കാണാനെ ഇല്ല..“

    കമ്മ്യൂണിസ്റ്റുകാരെ പോലെത്തന്നെ..

    മറുപടിഇല്ലാതാക്കൂ
  10. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി. സങ്കുചിതനും കാല്‍‌വിനും പറഞ്ഞതില്‍ കാര്യമുണ്ട് എന്നാണെന്റെ അഭിപ്രായം. പിന്നെ അപ്പ എന്നതു വടക്കെ മലബാര്‍ ശൈലിയാണു.

    മുക്കുവനോട്.
    എന്റെ അടിപ്രിയനായ ഒരു അധ്യാപകനോട് കടപ്പാട്. അദ്ദേഹത്തിന്‍ അടിയുടെ ഹരം കയറിയാല്‍ ഓരോ അടിയ്ക്ക് ഒരു അപ്പത്ത്ണ്ടെന്ന് തരത്തിലും അതു നടത്താറുണ്ട്.അറ്റകൈക്ക് മറ്റ അധ്യാപരും ഇതു പ്രയോഗിച്ചിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  11. എവിടെയും പെട്ടന്ന് വളർന്ന് പന്തലിക്കുന്നത് കൊണ്ടും വളരെ ദുർബലമായത് കൊണ്ട് രക്തസാക്ഷിയാകാൻ പെട്ടന്ന് സാധിക്കുന്നത് കൊണ്ടും ആയിരിക്കും അതിന് കമ്മ്യൂണിസ്റ്റപ്പ എന്ന പേര് കിട്ടിയത്. എന്റെ നാട്ടിലും ഇതിന് കമ്മ്യൂണിസ്റ്റപ്പ എന്ന് തന്നെയാണ് പറയുന്നത്.

    മറുപടിഇല്ലാതാക്കൂ
  12. 1950-കളിലാണു് ഈ ചെടി കേരളത്തിൽ പെരുകിയതു്. അതു വരെ കണ്ടിട്ടില്ലാത്ത ഈ സാധനം പെട്ടെന്നു പെരുകി. അപ്പോഴാണു കമ്യൂണിസ്റ്റു പാർട്ടിയും പെരുകിയതു്. അവസാനം അധികാരവും പാർട്ടിയ്ക്കു കിട്ടിയപ്പോൾ ചെടിക്കു് ആ പേരും വീണു. നാശം മാത്രം ഉണ്ടാക്കുന്ന ചെടിയായതിനാൽ ആ പേരു് ഉറച്ചു. ചോരയുടെ നിറവും അരിവാളും ആയി വന്ന കമ്യൂണിസത്തിനും ഒരു നശീകരണ-ഇമേജായിരുന്നു ബക്കിയുള്ളവർ (ഒരു സ്റ്റൈലിനു ഫാസിസ്റ്റ് ശക്തികൾ എന്നും പറയാം) കൊടുത്തതു്.

    ചില സ്ഥലങ്ങളിൽ ഇതിനെ ഐക്യമുന്നണിച്ചെടി എന്നും വിളിക്കാറുണ്ടു്.

    മറുപടിഇല്ലാതാക്കൂ
  13. ഉമേഷേട്ടാ. ഇത് എങ്ങനെ കേരളത്തില്‍ പെരുകിയെന്നതിനു വല്ല ഐഡിയയുമുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  14. കമ്മ്യൂണിസ്റ്റപ്പയുടെ വരണ്ട മണം ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. തീരെ ഇഷ്ടം ഉള്ള ചെടിയല്ലെന്കിലും നാടിന്റെ ഒരു ഓര്‍മയാണ്...അതും

    മറുപടിഇല്ലാതാക്കൂ