2009, മേയ് 22, വെള്ളിയാഴ്‌ച

എന്റെ പ്രണയിനിക്കു വട്ടാണ്.

എന്റെ പ്രണയിനി...
നിന്നോടു ഞാന്‍ തോറ്റു.

ഒരു ദിവസം
കൊച്ചു കുട്ടിപോല്‍
കളിച്ചും ചിരിച്ചു
പിന്നെ വിതുമ്പലായ്
നിര്‍ത്താതെ കരച്ചിലായ്
നേര്‍ത്ത തേങ്ങലായ്
പിന്നെയുറക്കമായ്.

ഒരു നാള്‍ രാവിലെ
തുടങ്ങിയ രോദനം
രാവേറെയും നീണ്ടു.
ഉറങ്ങാതെ
പിച്ചും പേയും പറഞ്ഞ്.

പിന്നൊരു ദിനം
രാവിലെ കുളിച്ചു കുറിതൊട്ടു
ദീപം കൊളുത്തി
മുടിക്കെട്ടില്‍
പൂക്കള്‍ തിരുകി
കാതിലടക്കം പറഞ്ഞു
മുത്തം വച്ചു.

പിന്നെ പെട്ടെന്ന്
മുഖം വാടിക്കറുത്തു.
പിടന്നെഴുന്നേറ്റട്ടഹാസം
കണ്മുനകള്‍ തീപാറി
മുടിയഴിച്ചാടി തിമിര്‍ത്തു
തളര്‍ന്നു വീണു.

ഞാന്‍ കാവല്‍ നില്‍ക്കുന്നു
അവളുണരുന്നതും കാത്ത്.

8 അഭിപ്രായങ്ങൾ:

  1. കൊള്ളാം..
    വേഗം ഉണരാന്‍ പറയു....

    മറുപടിഇല്ലാതാക്കൂ
  2. പ്രണയം ഉണ്മാദമായപ്പോള്
    അവള്‍ക്ക് വട്ടാണെന്ന് പറഞ്ഞു ചിരിക്കരുത്..
    അവളുടെ സിരകളില്‍ ഒഴുകുന്നത്‌ നീയാണ്..
    അവളുടെ നിശ്വാസത്തില്‍ നീയാണ്.
    അവളുടെ ജീവനില്‍ നഖമാഴ്ത്തിയള്ളിപ്പിടിച്ച
    നീയാണ് അവളുടെ വിഭ്രമത്തിനു കാരണം...

    കവിത കൊള്ളാം...
    ഒന്ന് കൂടി എഡിറ്റിയിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  3. പ്രണയമില്ലെങ്കിലും വട്ടെന്ന് പറയാന്‍ അധികം സമയം വേണ്ടല്ലെ ;) എന്താണാവോ വട്ടിന്റെ ഡെഫനിഷന്‍!!

    മറുപടിഇല്ലാതാക്കൂ
  4. atho,thankalkkano vattu?prnayathinu pala roopam.
    let her sleep longer for peace of mind.
    emotions are expressed as an outlet.........there is no explanation for that....
    pranayiniye iniyum vattu pidippikkalle.....
    sasneham,
    anu

    മറുപടിഇല്ലാതാക്കൂ
  5. പൊതുവേ എല്ലാ പ്രണയിനികൾക്കും വട്ടാണ്.അതില്ലെങ്കിൽ പ്രണയിക്കാനാവില്ലല്ലോ.

    മറുപടിഇല്ലാതാക്കൂ
  6. എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
    പിന്നെ ഈ കവിതയുടെ പശ്ചാത്തലമായി എന്റെ മനസ്സിലുണ്ടായിരുന്നത് മഴയായിരുന്നു. അതിന്റെ പ്രത്യക്ഷസൂചനകളൊന്നും നല്‍കാത്തത് ബോധപൂര്‍വമായിരുന്നു. അതു ആര്‍ക്കും മനസ്സിലായില്ലെന്നു കാണുന്നതില്‍ ദുഖമുണ്ടെങ്കിലും വിവിധങ്ങളായ അഭിപ്രായങ്ങള്‍ നന്നായി.

    hAnLLaLaTh --സത്യസന്ധമായ അഭിപ്രായത്തിനു നന്ദി.
    രുദ്രയിലെ ഫെമിനിസ്റ്റിനെ ഞാനുണര്‍ത്തിയൊ :)
    വികടശിരോമന്ണിയോടു ഞാന്‍ യോജിക്കുന്നു.:)
    അനുപമയ്ക്ക് കൂടുതല്‍ വിശദീകരണങ്ങള്‍ വേണ്ടല്ലോ? :)

    മറുപടിഇല്ലാതാക്കൂ