എന്റെ പ്രണയിനി...
നിന്നോടു ഞാന്‍ തോറ്റു.
ഒരു ദിവസം
കൊച്ചു കുട്ടിപോല്‍
കളിച്ചും ചിരിച്ചു
പിന്നെ വിതുമ്പലായ്
നിര്‍ത്താതെ കരച്ചിലായ്
നേര്‍ത്ത തേങ്ങലായ്
പിന്നെയുറക്കമായ്.
ഒരു നാള് രാവിലെ
തുടങ്ങിയ രോദനം
രാവേറെയും നീണ്ടു.
ഉറങ്ങാതെ
പിച്ചും പേയും പറഞ്ഞ്.
പിന്നൊരു ദിനം
രാവിലെ കുളിച്ചു കുറിതൊട്ടു
ദീപം കൊളുത്തി
മുടിക്കെട്ടില്‍
പൂക്കള്‍ തിരുകി
കാതിലടക്കം പറഞ്ഞു
മുത്തം വച്ചു.
പിന്നെ പെട്ടെന്ന്
മുഖം വാടിക്കറുത്തു.
പിടന്നെഴുന്നേറ്റട്ടഹാസം
കണ്മുനകള് തീപാറി
മുടിയഴിച്ചാടി തിമിര്‍ത്തു
തളര്‍ന്നു വീണു.
ഞാന്‍ കാവല്‍ നില്ക്കുന്നു
അവളുണരുന്നതും കാത്ത്.
Hello world!
-
Welcome to WordPress. This is your first post. Edit or delete it, then
start writing!
3 വർഷം മുമ്പ്