കഴിഞ്ഞ ജൂണ്‍ പതിന്നാലിനാണു ഞാന്‍ കമ്പനിയുടെ ഒരു onsite ജോലിയുടെ ഭാഗമായി പിറ്റ്സ്ബര്ഗിലെത്തിയത്. ഇതിനു മുന്‍പ് കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടാഴ്ച ആദ്യമായി ഇവിടെ വന്നുവെങ്കിലും സിറ്റിയില്‍ കൂടുതല്‍ കറങ്ങുവാന്‍ പറ്റിയില്ല.കഴിഞ്ഞ ഒന്നര മാസം കൊണ്ടു ഞാന്‍ ആ പരാതി പരിഹരിച്ചു.ബൂര്‍ഷ്വ സാമ്രാജ്യത്ത്വത്തിന്റെ കൊട്ടകയായ അമേരിക്കയിലെ(ഞാന്‍ ഒരു സാമ്രാജ്യത്ത്വ, ഫാസിസ്റ്റ് ,മുതലാളിത്ത വിരുധ മലയാളിയാണു!. ... ) അന്‍പത് സ്റ്റേറ്റുകളില്‍ ഒന്നായ പെനിസിലവാനിയയിലെ രണ്ടാമത്തെ വലിയ സിറ്റിയാണു പിറ്റ്സ്ബര്‍ഗ്. ത്രികോണകൃതിയിലുള്ള ഈ സിറ്റി മോണൊഗല ,അലിഗനി നദികള്‍ കൂടിച്ചേര്‍ന്ന് ഒഹിയോ നദി രൂപമെടുക്കുന്നതിന്റെ ഇടയിലാണ് കിടക്കുന്നത്.ഒരു വശം പരന്ന പ്രദേശവും മറുഭാഗം മലകളും.ആദ്യ നോട്ടത്തില്‍ തന്നെ എനിക്കിഷ്ട്ടപ്പെട്ടു ഈ സുന്ദരിയെ!.നദികളില്‍ എപ്പൊഴും സമൃധമായ വെള്ളം.അടുത്തുള്ള വാഷിങ്ടണ്‍ മലയില്‍ നിന്ന് എടുത്തതാണ് ആദ്യത്തെ ചിത്രം. ഒരു കാലത്ത് സ്റ്റീല്‍ സിറ്റിയെന്നു അറിയപ്പെട്ടിരുന്ന ഈ നഗരം അമെരിക്കയിലെ സ്റ്റീല്‍ വ്യവസായങ്ങളുടെ കേന്ദ്ര സ്ഥാനമായിരുന്നു. 64 നിലകളുള്ള ഇരുമ്പ് തൂണുകളില്‍ ഉയര്‍ത്തപ്പെട്ട US സ്റ്റീല്‍ ടവറാണ് ഈ നഗരത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം. 1970കള്‍ വരെ സ്റ്റീല്‍ ഫര്‍ണസുകളില്‍ നിന്നുള്ള മലിനീകരണം മൂലം പുകമഞ്ഞ് മൂടിക്കിടന്നിരുന്ന നഗരത്തിന്റെ തെളിഞ്ഞ, അമേരിക്കയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായുള്ള മാറ്റം എല്ലാവര്ക്കും ഒരു പാഠമാണ് . മരിച്ചു പോകുന്ന നദികളെക്കുരിച്ചും,ഇല്ലതാകുന്ന പച്ചപ്പിനെക്കുറിച്ചും എന്നും വിലപിച്ചും,പ്രതിഷേധിച്ചും നേരം കളയുന്ന നാം അതിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?. പ്രസംഗിച്ചു മാത്രം നടക്കുന്ന നമ്മള് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നു പഠിക്കേണ്ട ഒരു പാഠം. ഇന്ന് പിറ്റ്സ്ബര്‍ഗ് വിദ്യാഭ്യാസം(പിറ്റ്സ്ബര്‍ഗ്, കാര്‍ണഗി മെല്ലണ്‍ യൂണിവേര്സിറ്റികള്),ആരോഗ്യസ്ഥാപനങ്ങള്‍,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ സിറ്റിയാണ്. 446 പാലങ്ങളുള്ളതിനാല് പാലങ്ങളുടെ സിറ്റി എന്നറിയപ്പെടുന്നു. പിറ്റ്സ്ബര്‍ഗിന്റെ ചില ദൃശ്യങ്ങള്‍ എന്റെ ക്യാമറയില്‍!.

വാഷിങ്ടണ്‍ മലയില്‍ നിന്നുള്ള
പൂര്‍ണ്ണ ദൃശ്യം

പിറ്റ്സ്ബര്‍ഗ് നിശാവസ്ത്രത്തില്‍!

പാലങ്ങള്‍ക്കിടയിലൂടെ ഒരു ദൃശ്യം.

കാര്‍ണഗി സയന്‍സ് സെന്റ്ററും സമീപ പ്രദേശങ്ങളും.

പോയ്ന്റ് സ്റ്റേറ്റ് പാര്‍ക്ക്.ജലധാര നദികളുടെ സംഗമസ്ഥാന്ത്താണ്.